വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ കുടുംബശ്രീയുടെ പ്രവര്‍ത്തനം ദുര്‍ബലമെന്ന് പരാതി. കുടുംബശ്രീയിലെ ആനുകൂല്യങ്ങളൂം മറ്റും പഞ്ചായത്തിലെ ഇടതുപക്ഷ രാഷ്ട്രീയക്കാരുടെ കുടുംബം വീതം വെക്കുന്നതായി ബിജെപി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പരാതിപ്പെട്ടു
കഴിഞ്ഞ ദിവസം കുടുംബശ്രീയുടെ വാര്‍ഷികം ആഘോഷിച്ചപ്പോള്‍ 5400 ഓളം അംഗങ്ങളില്‍ 57 പേര് മാത്രമാണ് പങ്കെടുത്തത്. പഞ്ചായത്തിലെ സിഡിഎസ് കണക്കനുസരിച്ച് 360 യൂണിറ്റുകള്‍ ഉണ്ട്. ഒരു യൂണിറ്റില്‍ 15നും 20നും ഇടയില്‍ അംഗങ്ങളുണ്ടാവും. കുടുംബശ്രീയുടെ പ്രവര്‍ത്തനം സുഗമല്ലാത്തതു കാരണമാണ് സ്ത്രീ സമൂഹത്തിന് പങ്കെടുക്കാതിരുന്നതെന്നാണ് പരാതി.
സിഡിഎസ് ഭാരവാഹികളെയും കുടുംബശ്രീ ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നത് സുതാര്യമാക്കണമെന്ന് ബിജെപി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി കെ.യു. പ്രേംജി ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് എപി ശശിധരന് അദ്ധ്യക്ഷത വഹിച്ചു. പി.ജി. ശിവലാല്‍, ഷിബിന്‍ ആക്ളിപറമ്പില്, പ്രശോഭ് പുതുക്കാട്ടില്‍, സോമന് കുറ്റിപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: