ചാലക്കുടി: ചാലക്കുടി പുഴയില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുന്നതായി പരാതി. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കുളിക്കുന്ന കൂടപ്പുഴ ആറാട്ട് കടവിലാണ് ചൊറിച്ചില്‍ അനുഭവപ്പെടുന്നത്. സമീപത്തായി തടയണയും മറ്റും ഉള്ളതിനാല്‍ നൂറുക്കണക്കിന് പേരാണ് വൈകുന്നേരങ്ങളില്‍ ഇവിടെ കുളിക്കുവാനെത്തുന്നത്.
പുഴയോരത്ത് പ്രവര്‍ത്തിക്കുന്ന വാട്ടര്‍ തീ പാര്‍ക്കില്‍ നിന്നും വിവിധ കാറ്ററിങ്ങ് യൂണിറ്റ്, റിസോര്‍ട്ടുകള്‍ എന്നിവയില്‍ നിന്നുമുള്ള കക്കൂസ് മാലിന്യമടക്കം നേരിട്ട് ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടുന്നതായി പറയുന്നു. കൂടപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വീസ് സ്റ്റേഷനില്‍ നിന്നും സമീപത്ത് അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് കക്കൂസ് മാലിന്യം തോട്ടിലേക്കാണ് ഒഴുക്കി വിടുന്നതും പുഴ മലിനമാകുവാന്‍ കാരണമാകുന്നതായി പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: