വളയം: മുഖ്യമന്ത്രി കൈ വിട്ടതിനെത്തുടര്‍ന്ന് ജിഷ്ണു പ്രണോയിയുടെ അച്ഛന് അശോകന് നാളെ പോലീസ് മേധാവിയെ കാണും. കേസന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.
മുഖ്യമന്ത്രി നല്കിയ ഉറപ്പ് ഒന്നുപോലും പാലിക്കാത്ത സാഹചര്യത്തിലാണിത്. ടി.പി. സെന്‍കുമാര്‍ ഡിജിപിയായി ചുമതലയേറ്റയുടന്‍ തന്നെ ജിഷ്ണുവിന്റെ ബന്ധുക്കള്‍ കാണാന്‍ സമയം ചോദിച്ചിരുന്നു. ജിഷ്ണുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ചവര്‍, എഫ്ഐആറില്‍ തിരിമറി നടത്തിയവര്‍, വ്യാജ ആത്മഹത്യാ കുറിപ്പ് തയ്യാറാക്കിയവര്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: