കടുത്തുരുത്തി: കുടിക്കാനായി വാങ്ങിയ സോഡായില്‍ മാലിന്യം കണ്ടെത്തിയതായി പരാതി. ആദിത്യപുരത്തെ ചുമട്ട് തൊഴിലാളികളാണ് ഇതുസംബന്ധിച്ചു പരാതി നല്‍കിയത്. കടയില്‍ നിന്നും വാങ്ങിയ സോഡയില്‍ മാലിന്യം കണ്ടതിനെ തുടര്‍ന്ന് സമീപത്തെ മറ്റു കടകളിലും പരിശോധന നടത്തി. ഇവിടെയെല്ലാം സോഡകളില്‍ മാലിന്യം കണ്ടതോടെ ചുമട്ടുതൊഴിലാളികള്‍ പോലീസിലും ആരോഗ്യവകുപ്പിലും പഞ്ചായത്ത് ഓഫീസിലും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: