കോട്ടയം: തപസ്യ കലാസാഹിത്യവേദിയും സിഎംഎസ് കോളേജും സംയുക്തമായി നടത്തിയ വര്‍ണ്ണമഴ യുവചിത്രകലാശില്പ്പശാല സമാപിച്ചു. ഇതോടനുബന്ധിച്ച് നടന്ന സമാപനസഭ ശില്‍പ്പിയും ചിത്രകാരനുമായ കാനായി കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു.
ഓരോ കലാസൃഷ്ടിയും മനുഷ്യനന്മയ്ക്ക് വേണ്ടി ഉള്ളതാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഗീത സംവിധായകന് ആലപ്പി രംഗനാഥ് അദ്ധ്യക്ഷത വഹിച്ചു. തപസ്യകലാ സാഹിത്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ശില്‍പ്പി കാനായി കുഞ്ഞിരാമനെയും കൂടിയാട്ടം കലാകാരന് പൊതിയില്‍ നാരായണ ചാക്യാരെയും ചടങ്ങില്‍ ആദരിച്ചു.
തപസ്യ സംസ്ഥാന സെക്രട്ടറി പി.ജി.ഗോപാലകൃഷ്ണന് ജില്ലാ പ്രസിഡന്റ് കവനമന്ദിരം പങ്കജാക്ഷന്, സെക്രട്ടറി വി.ജി.ജയദേവ്, കുടമാളൂര്‍ രാധാകൃഷ്ണന്, രാജു.ടി.പദ്മനാഭന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: