ഞീഴൂര്‍: ഞീഴൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ ഓഹരി അംഗങ്ങള്‍ക്കുള്ള അപകട ഇന്‍ഷ്വറന്‍സിന്റെയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെയും കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതത്തിന്റെയും വിതരണം നടന്നു. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ബാങ്ക് പ്രസിഡന്റ്വി.ബി. വിനോദ് വാട്ടവത്ത് അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലിയും ആര്‍ടിജിഎസ് പദ്ധതിയുടെ ഉദ്ഘാടനവും കിസാന്‍ ക്രഡിറ്റ് കാര്‍ഡിന്റെ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് എന്‍.മണിലാലും നിര്‍വഹിച്ചു. സഹകരണ സംഘം ജോയിന്റ് രജ്സട്രാര് എം.ബിനോയ്കുമാര്‍, എ.എന്‍. കൃഷ്ണന്‍ക്കുട്ടി, കെ.യു. വര്‍ഗീസ്, വി.ജയകൃഷ്ണന്, പി.കെ. നാരായണന്, ജോമോന് മറ്റത്തില്സെക്രട്ടറി എം.കെ. അംബികാദേവി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: