കോഴിക്കോട്: സുരക്ഷാ നടപടികള്‍ സ്വീകരിക്കാത്ത കടകള്‍ അടച്ചുപൂട്ടണമെന്ന കലക്ടറുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് ഒരു വിഭാഗം വ്യാപാരികള്‍.
ഇന്നലെ വ്യാപാര ഭവനില്‍ വ്യാപാരി വ്യവസായിഏകോപന സമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നോട്ടീസ് ലഭിച്ച വ്യാപാരികളുടെ യോഗമാണ് കടകള്‍ അടച്ചുപൂട്ടില്ലെന്നും ഇതിനുവേണ്ടി കലക്ടറേയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെയും കാ ണാന്‍ തീരുമാനിച്ചത്.
ചില കടകളില്‍ ജന്മിമാരുമായി വാടക തര്‍ക്കമുള്ളതിനാല്‍ ഡിആന്‍ഡ്ഒ ലൈസ ന്‍സ് എടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനെയാണ് ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുന്നതെന്നും വ്യാപാരികള്‍ ആരോപിച്ചു. 450 ഓളം കടകള്‍ക്കാണ് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: