കോഴിക്കോട്: എംപി ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ ഉദ്യോഗസ്ഥര്‍ ബ്ലോക്ക്, പഞ്ചായത്ത് തലത്തില്‍ അവലോകനം നടത്തണമെന്ന് എം.കെ. രാഘവന് എംപി പറഞ്ഞു.
എംപി ഫണ്ട് ഉപയോഗിച്ച് കോഴിക്കോട് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച് അവലോകനം നടത്തുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംപി ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ക്കായി ഉദ്യോഗസ്ഥരുടെ പൂര്‍ണമായ സഹകരണം വേണമെന്ന് അദ്ദേഹം പറഞ്ഞു.
2014-15, 2015-16, 2016-17 വര്‍ഷത്തെ എംപി ഫണ്ടുപയോഗിച്ചുള്ള പ്രവൃത്തികളാണ് അവലോകനം ചെയ്തത്. യോഗത്തില്‍ ജില്ലാ കളക്ടര്‍ യു.വി. ജോസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ. ഷീല, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അടുത്ത അവലോകന യോഗം ആഗസ്റ്റ് ഏഴിന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: