കാക്കനാട്: ഡ്രൈവിങ് പ്രയോഗിക പരിക്ഷയില്‍ പഠിതാക്കളെ കുഴക്കിയ എച്ച് എടുക്കല്‍ ഇനി ബാലികേറമലയാകില്ല. ഡ്രൈവിങ് പ്രായോഗിക പരീക്ഷയില്‍ ഏര്‍പ്പെടുത്തിയ പരിഷ്കാരങ്ങള്‍ പിന്‍വലിച്ചതിന് ശേഷം തിങ്കളാഴ്ച നടത്തിയ പരിക്ഷയില്‍ 60 ശതമാനം പഠിതാക്കള്‍ക്ക് അനായസ വിജയമായിരുന്നു.
എണാകുളം ആര്‍ടി ഓഫിസില്‍ ഡ്രൈവിങ് പ്രയോഗിക പരിക്ഷക്ക് രജിസ്റ്റര്‍ ചെയ്ത 110 പേരില്‍ 66 പേര് പാസ്സായി. പുതിയ പരിഷ്കരത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് പഴയത് പോലെ തന്നെ ഡ്രൈവിങ് പ്രായോഗിക പരീക്ഷ നടത്തിയാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു.
‘എച്ച്’ എടുക്കാന്‍ സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍ നിന്നു രണ്ടരയടിയായി കുറച്ചുള്ളത് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയ പുതിയ പരീക്ഷാ പരിഷ്കാരങ്ങള്‍ പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: