കൊച്ചി: സിഐടിയു നേതാവിന്റെ 25-ാം വിവാഹവാര്‍ഷിക പരസ്യം പാര്‍ട്ടി പത്രത്തിന് നല്‍കാതെ കുത്തക പത്രങ്ങള്‍ക്ക് മാത്രം നല്‍കിയത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായി.
സിഐടിയു ജില്ലാ ജോ.സെക്രട്ടറിയും സിപിഎം എറണകുളം ഏരിയ കമ്മറ്റി അംഗവുമായ കെ.വി. മനോജിന്റെ വിവാഹ വാര്‍ഷിക പരസ്യമാണ് പാര്‍ട്ടിപത്രത്തിന് നല്‍കാതെ സിപിഎം കുത്തകപ്പത്രം എന്നവകാശപ്പെടുന്ന മുത്തശ്ശിപ്പത്രങ്ങള്ക്ക് നല്‍കിയത്.
ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. മുന്‍ നഗരസഭ കൗണ്‍സിലര്‍ കൂടിയായ മനോജ് വിഎസ് പക്ഷം വിട്ട് അടുത്തിടെയാണ് പിണറായി പക്ഷത്തോട് അടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: