നെടുമ്പാശ്ശേരി: പുതുവാശ്ശേരി സഹൃദയ റസിഡന്റ്സ് അസോസിയേഷന് മൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സൗജന്യ ആംബുലന്‍സ് സേവനത്തിന് തുടക്കം കുറിച്ചു. ആംബുലന്‍സിന്റെ താക്കോല്‍ദാനവും, പൊതുസമ്മേളനവും അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുടുംബസംഗമം, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, പഠനോപകരണ വിതരണം തുടങ്ങിയവയും സംഘടിപ്പിച്ചു. അസോസിയേഷന് പ്രസിഡന്റ് ഉമ്മര്‍ എളമന അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി.ആര്. രാജേഷ്, ശാക്കിര്സലാം വഹബി, എം. ജയപ്രകാശ്, കെ. മാധവന്‍കുട്ടി നായര്‍, എസ്. ഹംസ, ലത ഗംഗാധരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: