ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തന്റെ സംഗീത പരിപാടിക്കിടെയുണ്ടായ സ്ഫോടനത്തില്‍ നടുക്കം രേഖപ്പെടുത്തി യു.എസ് പോപ്പ് ഗായിക അരീന ഗാന്‍ഡെ. തളര്‍ന്ന് പോയെന്നും പറയാന്‍ വാക്കുകളില്ലെന്നും ഗാന്‍ഡെ ട്വീറ്റ് ചെയ്തു.
പ്രമുഖ സെലിബ്രിറ്റികള്‍ സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു. ദ ഡേയ്ഞ്ചറസ് വുമണ്‍ ടൂര്‍ എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു മാഞ്ചസറ്ററില്‍ സംഗീത പരിപാടി നടത്താന്‍ അരിയാന ഗ്രാന്‍ഡെ എത്തിയത്. പരിപാടി നടക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. സംഭവത്തില്‍ 19 പേര് മരിക്കുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: