ഇടുക്കി: മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ തുടങ്ങി. മൂന്നാര്‍ ലക്ഷ്മിയില്‍ 28 ഏക്കറോളം വസ്തു വീണ്ടെടുക്കാനുള്ള നടപടിയാണ് ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആരംഭിച്ചിരിക്കുന്നത്.
ഇവിടെ ഒരേക്കര്‍ പട്ടയത്തിന്റെ മറവില്‍ സര്‍ക്കാര്‍ ഭൂമി കൈയേറുകയും വ്യാജ പട്ടയം ഉപയോഗിച്ച് ഭൂമി മറിച്ച് വില്‍ക്കുകയും ചെയ്തിട്ടുണ്ട്. സര്‍വ്വേ ഉദ്യോഗസ്ഥര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന ജോലിയാണ് ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: