ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്ന് ഫേസ് ബുക്ക് ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. അമേരിക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച നടപടി 2020-ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്നതിനു മുന്നോടിയായുളള തയ്യാറെടുപ്പാണെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് സുക്കര്‍ബര്‍ഗിന്റെ സ്ഥിരീകരണം. ബ്ലോഗിലൂടെയാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചത്.
മകളുടെ പേരില്‍ ആരംഭിച്ച ‘ചാന് സുക്കര്‍ബര്‍ഗ് ഇനിഷ്യേറ്റിവ്’ എന്ന സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തന്റെ സന്ദര്‍ശനമെന്ന് അദ്ദേഹം വിശദീകരിച്ചു. സന്ദര്‍ശനത്തിനിടെയുണ്ടായ അനുഭവങ്ങള്‍ സുക്കര്‍ബര്‍ഗ് പങ്കുവെക്കുന്നുണ്ട്. തെക്കന്‍ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന ദാരിദ്ര്യത്തെക്കുറിച്ചും ഓഹിയോ സംസ്ഥാനത്ത് മയക്കുമരുന്നിനടിമകളായവരോട് സംസാരിക്കാനിടയായതിനെക്കുറിച്ചുമൊക്കെ സുക്കര്‍ബര്‍ഗ് എഴുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: