ന്യൂദല്‍ഹി: രാജ്യത്തെ എല്ലാഗ്രാമങ്ങളിലും ഒരു വര്‍ഷത്തിനുള്ളില്‍ വൈദ്യുതി എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെല്ലുവിളികള്‍ ഏറെയാണ്. പക്ഷേ, വൈദ്യുതീകരണം നടത്താനാകുമെന്നാണ് പ്രതീക്ഷ- പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ആഫ്രിക്കന്‍ വികസനബാങ്ക് വാര്‍ഷികസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടേയും ദരിദ്രരുടേയും സ്ത്രീകളുടെയും ഉന്നമനമാണ് സര്‍ക്കാരിന്റെ ആദ്യപരിഗണന. വിദ്യാഭ്യാസ മേഖലയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായി കൈകോര്‍ക്കുന്നതില്‍ ഇന്ത്യയ്ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹംപറഞ്ഞു.
2014ല്‍ അധികാരത്തില്‍ വന്നതിനു ശേഷം, ഞാന്‍ ഇന്ത്യയുടെ വിദേശ-സാമ്പത്തിക നയങ്ങള്‍ക്ക് ആഫ്രിക്കയ്ക്ക് ഒരു മുന്‍ഗണന നല്കി. 1996 മുതല്‍ 2016 വരെ ആഫ്രിക്കന്‍ രാജ്യങ്ങളുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഏതാണ്ട് അഞ്ചിലൊന്നായതായും പ്രധാനമന്ത്രി പറഞ്ഞു.
81 രാജ്യങ്ങിളില്നിന്നായി മൂവായിരത്തിലേറെ പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: