പാട്ന: തെരഞ്ഞെടുപ്പിലെ എതിരാളിയെ കൊന്ന കേസില്‍ ആര്‍ജെഡി നേതാവും മുന്‍ എംപിയുമായ പ്രഭുനാഥ് സിങ്ങിന് ജീവപര്യന്തം. 95ല്‍ നിതീഷ് കുമാറിന്റെ ജനതാദള്‍( യു) എംഎല്‍എ ആയിരുന്ന അശോക് സിങ്ങിനെ വധിച്ച കേസിലാണ് പ്രഭുനാഥിന് ഹസാരിബാഗ് കോടതി ജീവപര്യന്തം വിധിച്ചത്.
ഇതേകേസില്‍ പ്രഭുവിന്റെ സഹോദരന് ദീനാനാഥ് സിങ്ങ്, ബന്ധു റിതേഷ് സിങ്ങ് എന്നിവരെ കോടതി നേരത്തെ ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: