കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റിലെ മുന്‍നിര താരം കുമാര്‍ സംഗക്കാര ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഈ സീസണ് അവസാക്രിക്കറ്റില് നിന്ന് പൂര്‍ണമായി വിരമിക്കുകയാണെന്ന് സംഗക്കാര പറഞ്ഞു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ സറേയുടെ താരമാണിപ്പോള്‍ സംഗക്കാര.
മിഡില്‍സെക്സിനെതിരായ കഴിഞ്ഞയാഴ്ച നടന്ന മത്സരത്തോടെ സംഗക്കാര ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ ഇരുപതിനായിരം റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ലങ്കന്‍ താരമാണ് സംഗക്കാര. 51.18 ആണ് ബാറ്റിംഗ് ശരാശരി. ഇക്കൊല്ലത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗിലും സംഗക്കാര കളിക്കുന്നുണ്ട്.
മുപ്പത്തിയൊന്പതുകാരനായ സംഗക്കാര നേരത്തേ, രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. 38 ടെസ്റ്റ് സെഞ്ച്വറി ഉള്‍പ്പടെ ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ 60 സെഞ്ച്വറി നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 25 സെഞ്ച്വറിയും സ്വന്തമാക്കി. ക്രിക്കറ്റില്‍ മാറ്റങ്ങളുടെ കുത്തൊഴുക്ക് ഉണ്ടായപ്പോഴു ചാരുതയോടെ കളിച്ച് റണ്‍സ് വാരിക്കൂട്ടിയ താരമാണ് സംഗക്കാര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: