പയ്യാവൂര്‍: കാട്ടുമൃഗശല്ല്യത്തിനെതിരെ കാഞ്ഞിരക്കൊല്ലിയില്‍ കര്‍ഷകര്‍ ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. കാട്ടുമൃഗങ്ങളെ വനത്തിനകത്തു തന്നെ നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും, വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന മുഴുവന്‍ കൃഷിക്കാരുടെയും, കാര്‍ഷിക വിളകള്‍ക്കും ജീവനും സ്വത്തിനും സൗജന്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. 25 ന് വൈകീട്ട് മൂന്നിന് കാഞ്ഞിരക്കൊല്ലി ടൗണില്‍ പി.കെ.ശ്രീമതി എംപി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: