ഇരിട്ടി: വര്‍ക്ക്ഷോപ്പില്‍ അറ്റകുറ്റപ്പണി നടന്നു കൊണ്ടിരിക്കെ സ്കൂള്‍ ബസ്സിനു തീ പിടിച്ചു. ഇരിട്ടി കീഴൂര്‍ കുന്നില്‍ എംജി കോളേജിനു സമീപം പ്രവര്‍ത്തിക്കുന്ന വിഎം വെഹിക്കിള്‍ മോട്ടോര്‍ വര്‍ക് ഷോപ്പില്‍ ഇന്നലെ കാലത്ത് പത്തരയോടെയാണ് സംഭവം. ഉളിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്കുളിന്റെ ബസ്സാണ് കത്തിയത്.
അറ്റകുറ്റപ്പണിക്കായി വര്‍ക്ക്ഷോപ്പിലെത്തിച്ച ബസ്സിന്റെ തകരാര്‍ പരിഹരിക്കാനുള്ള തൊഴിലാളികളുടെ ശ്രമത്തിനിടെ ബാറ്ററിയില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടാവുകയും തീ ആളിപ്പടരുകയുമായിരുന്നു. തൊഴിലാളികളും നാട്ടുകാരും ഓടിക്കൂടി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും തീ ആളി കത്തുകയായിരുന്നു.
പ്രദേശത്ത് ജലക്ഷാമം രൂക്ഷമായതും രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായി. ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് തീ കെടുത്തി നാടിനെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷിച്ചത്. തീ പടര്‍ന്ന ബസ്സിനു സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു. ഇതിലേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ വന്‍ ദുരന്തമുണ്ടാകുമായിരുന്നു. ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ ജോണ്സണ് പീറ്ററിന്റെ നേതൃത്വത്തില്‍ ഫയര്മാന് കെ.വി. വിജീഷ്, പി.റിജിത്ത്, എ.വിജീഷ്, ഹോം ഗാര്‍ഡുമാരായ സി.ചന്ദ്രന്. പി.പി ബിനോയി, എം.ജി.അശോകന് എന്നിവര്‍ തീ അണയ്ക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: