കുന്നംകുളം: ചിറമനങ്ങട് ക്ഷേത്രപരിസരത്ത് മദ്യം കൈവശം സൂക്ഷിച്ച് വില്പന നടത്തിയതിന് ചിറമനങ്ങാട് കാഞ്ഞുളളിപ്പണിയില് കുഞ്ഞപ്പന് മകന് സന്തോഷിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
പ്രതിയില്‍ നിന്നും നാല് കുപ്പി വിദേശമദ്യവും വില്പന നടത്തി ലഭിച്ച പൈസയും കണ്ടെടുത്തു. പ്രതി ബിവറേജില്‍ നിന്നും മദ്യം വാങ്ങി ചെറിയ കുപ്പികളില്‍ മാറ്റി കൊണ്ട് നടന്ന് വില്‍ക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: