മണ്ണംപേട്ട: സൈക്കിളില്‍ സ്വകാര്യ ബസ്സിടിച്ച് ആറ് വയസുകാരന് പരിക്കേറ്റു. ടിച്ചില്ലി കരിപാത്ര സുരേഷിന്റെ മകന് സനത്തിനാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം. അമ്മ വീട്ടില്‍ വന്ന കുട്ടി വീടിനു സമീപത്ത് സൈക്കിള്‍ ചവിട്ടുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുത്തനെയുള്ള ഇറക്കത്തില്‍ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പ്രധാന റോഡില്‍ എത്തിയപ്പോഴാണ് ബസ് വന്നിടിച്ചത്.
വരന്തരപ്പിള്ളിയില്‍ നിന്നും തൃശൂരിലേക്ക് വരികയായിരുന്ന അനുമോള്‍ എന്ന ബസ്സാണ് ഇടിച്ചത്. തെറിച്ചുവീണ കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വരന്തരപ്പിള്ളി പോലീസ് കേസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: