ന്യൂദല്‍ഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും ജയം.
ഈസ്റ്റ് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മൗജ്പുര് വാര്‍ഡില്‍ എഎപിയിലെ രേഷ്മ കോണ്‍ഗ്രസിലെ രേഖ ശര്‍മയെ 699 വോട്ടുകള്‍ക്ക് തോത്പിച്ചു. ഇപ്പോള്‍ ഈസ്റ്റ് ദല്‍ഹിയിലെ കക്ഷിനില, ബിജെപി 184, എഎപി 47, കോണ്‍ഗ്രസി 31, മറ്റുള്ളവര്‍ 10.
നോര്‍ത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സരായ് പിപാല് വാര്‍ഡില്‍ കോണ്‍ഗ്രസിലെ മുകേഷ് കുമാര്‍ ഗോയല്‍ ബിജെപിയിലെ മംഗത്ത് റാം ശര്‍മയെ തോത്പിച്ചു. ഇരു വാര്‍ഡുകളിലേയും സമാജ് വാദ് പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു വേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: