നെടുങ്കണ്ടം: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തെരുവ്നായ ആക്രമിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് തൂക്കുപാലത്തിന് സമീപമാണ് സംഭവം. നാഗാലാന്‍ഡ് സ്വദേശിനിയായ സൊറില്ലയ്ക്കാണ് തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റത്.
കൈപ്പത്തിയക്ക് പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. തൂക്കുപാലം വിജയമാത സകൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സൊറില്ല.സ്കൂളിന് സമീപത്തെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടി സമീപത്തെ ടൗണിലേയ്ക്ക് പോകുന്നതിനിടെയാണ് തെരുവ്നായ ആക്രമിച്ചത്.മേഖലയില്‍ തെരുവ്നായ ശല്യം രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: