കൊച്ചി: ഒക്ടോബറില്‍ നടക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ലോഗോയ്ക്ക് രൂപം നല്‍കുന്നതിന് എന്‍ട്രികള്‍ ക്ഷണിച്ചു.
കൊച്ചിയുടെ സാംസ്കാരിക തനിമയും പ്രകൃതി സൗന്ദര്യവും പ്രകടിപ്പിക്കുന്നവയാകണം എന്‍ട്രികള്‍. 10-16 സെന്റീമീറ്റര്‍ വലിപ്പമുണ്ടാകണം. തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രി അടിസ്ഥാനപ്പെടുത്തിയാകും കൊച്ചിയുടെ ലോഗോ രൂപകല്‍പ്പന ചെയ്യുക.
തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് സമ്മാനമുണ്ട്.
– [email protected] എന്ന ഇ മെയില്‍ വിലാസത്തിലേക്ക് എന്‍ട്രികള്‍ അയക്കണം. അവസാന തീയതി ജൂണ്‍ അഞ്ച് വൈകിട്ട് അഞ്ചു മണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: