തൃശൂര്‍: കവിത കുറിക്കാന്‍ സേതുലക്ഷ്മി കണ്ടെത്തിയത് പനയോലകളാണ് ലളിതകലാഅക്കാദമിയില്‍ പനയോലയില്‍ കുറിച്ച കവിതകളുടെ പ്രദര്‍ശനം കൗതുകമാവുകയാണ്.
ഇരുപത് മലയാള കവിതകള്‍ പാരമ്പര്യ രീതിയില്‍ എഴുത്താണി ഉപയോഗിച്ച് എഴുത്തോലയില്‍ കുറിച്ചിരിക്കുകയാണ് സേതുലക്ഷ്മി.
പ്രണയവും വിരഹവും നഷ്ടബോധവും പ്രതീക്ഷകളും തുടിക്കുന്ന കവിതകളാണേറെയും.
ഭാരതീയ പാരമ്പര്യരീതിയില്‍ ഏറ്റവും ഉദാത്തമായ മാധ്യമമാണ് എഴുത്തോലയെന്ന് സേതുലക്ഷ്മി പറയുന്നു.
ചുവന്ന ചരടില്‍ കോര്‍ത്ത കവിതകള്‍ കാണുവാനും ആസ്വദിക്കാനും ഒട്ടേറെ സന്ദര്ശകരുമെത്തുന്നു. പ്രദര്‍ശനം കവി ആലങ്കോട് ലീലാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: