റോം: മോട്ടോ ഗ്രാന്‍ഡ് പ്രീ മുന്‍ ചാമ്പ്യന്‍ യുഎസിന്റെ നിക്കി ഹെയ്ഡന് (35) അന്തരിച്ചു. അഞ്ചു ദിവസം മുന്‍പുണ്ടായ അപകടത്തില്‍ പരിക്കറ്റ് ചികിത്സയിലായിരുന്ന ഹെയ്ഡന് മരിച്ച വിവരം അദ്ദേഹത്തിന്റെ ടീം റെഡ് ബുള്‍ ഹോണ്ടയാണ് പുറത്തുവിട്ടത്.
കിഴക്കന്‍ ഇറ്റലിയിലെ ആഡ്രിയാറ്റിക് തീരത്ത് പരിശീലനത്തിനിടെ ഇദ്ദേഹത്തെ കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹെയ്ഡന് സെസെനയിലെ മൗറിസിയൊ ബുഫാലിനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2003 മുതല്‍ 2016 വരെ സജീവമായിരുന്ന ഹെയ്ഡന്, 2006ല്‍ മോട്ടോ ഗ്രാന്‍ഡ് പ്രീ ലോക ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: