കണ്ണൂര്‍: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂണ്‍ 5 മുതല്‍ 10 വരെ മികച്ച പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്ന 100 ക്ലബ്ബുകള്‍ക്ക് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ക്യാഷ് അവാര്‍ഡ് നല്‍കും. കാര്‍ഷിക സര്‍വകലാശാല യൂണിയന്, വിവിധ ക്ലബ്ബുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. വൃക്ഷത്തൈ നടല്‍, പൊതു ഇടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനം (സ്കൂള്‍, ആശുപത്രി, ബസ് സ്റ്റാന്റ് തുടങ്ങിയവ), മികച്ച മാലിന്യ-നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്ന ക്ലബ്ബുകള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഇതിനായി നടന്ന പ്രവര്‍ത്തനങ്ങളുടെ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ പകര്‍ത്തി കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ അതത് ജില്ലാ ഓഫീസിലോ, 9744262136 എന്ന വാട്സ്അപ്പ് നമ്പറിലോ നല്‍കാം. പരിസ്ഥിതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: