കണ്ണൂര്‍ : ഓള് കേരളാ കരാത്തെ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏക ദിന സൗജന്യ കരാത്തെ സെമിനാറും, എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയിട്ടുള്ള കരാത്തെ പരിശീലിക്കുന്ന കുട്ടികള്‍ക്കുള്ള അനുമോദനവും 29 ന് കണ്ണൂരില്‍ നടക്കും. ഉച്ചി റ്യൂ കരാത്തെയില്‍ ജപ്പാന് പുറത്ത് ഏഷ്യയില്‍ ആദ്യമായി ഏഴാമത് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ് നേടിയ ഷിഹാന്‍ കെ.വി.മനോഹരനെ ചടങ്ങില്‍ ആദരിക്കും. രാവിലെ 10 മണിക്ക് കണ്ണൂര്‍ ജൂബിലി ഹാളില്‍ എം.പ്രകാശന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ .വി.സുമേഷ് പരിപാടികള്‍ ഉത്ഘാടനം ചെയ്യും. പരിശീലനം സൗജന്യമാണ് .പരിശീലന കേമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 09447645628, 09446268038 എന്നീ നമ്പറുകളില്‍ 27ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യമെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: