കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് മേയറെ ഉപരോധിച്ച സംഭവത്തില്‍ അഞ്ച് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റിലായി. നീര്‍ച്ചാലിലെ സി.പി.അജ്മല്‍, ആയിക്കരയിലെ മുഹമ്മദ് അജ്മല്‍, മുക്കടയിലെ ഇസുദ്ദീന്‍, തായത്തെരുവിലെ റാഷിദ്, മൈതാനപ്പള്ളിയിലെ നജീസ്എന്നിവരെയണ് ടൗണ്‍പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം മേയറെ ഉപരോധിച്ച സംഭവത്തില്‍ നാല്പത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇതില്‍ കണ്ണൂര്മേഖലാ പ്രസിഡണ്ട് യു.കെ.സെയ്ദിനെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: