കണ്ണൂര്‍: ഗവ. സ്കൂളുകളിലെ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കൈത്തറി യൂനിഫോം വിതരണം ചെയ്യുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിര്‍വഹിച്ചു.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ അഞ്ചാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് സൗജന്യമായി രണ്ട് സെറ്റ് യൂനിഫോം തുണികള്‍ ഇത്തവണ വിതരണം ചെയ്യുന്നത്. അടുത്ത അധ്യയനവര്‍ഷം പദ്ധതി എട്ടാം ക്ലാസ്സ് വരെ വ്യാപിപ്പിക്കും. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എഡിഎം ഇ.മുഹമ്മദ് യൂസഫ് മുഖ്യാതിഥിയായി. ഡിഡിഇ എം.ബാബുരാജന് യൂനിഫോം ഏറ്റുവാങ്ങി.
കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് അരക്കന്‍ ബാലന്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ഡി.രാജേന്ദ്രന്, ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ കെ.പി ജയബാലന്‍ മാസ്റ്റര്‍, ടി.ടി റംല, അഡ്വ. ലിഷ ദീപക് തുടങ്ങിയവര്‍ സംസാരിച്ചു. ഏറ്റവും കൂടുതല്‍ യൂനിഫോം തുണികള്‍ നെയ്ത മൂന്ന് പുരുഷ നെയ്ത്തുകാര്‍ക്കും മൂന്ന് വനിതാ നെയ്ത്തുകാര്ക്കുമുള്ള ഉപഹാരം ചടങ്ങില്‍ എ.ഡി.എം വിതരണം ചെയ്തു. പദ്ധതിയില്‍ പങ്കാളികളായ കൈത്തറി സംഘങ്ങളെയും ആദരിച്ചു.
ജില്ലയിലെ 117 ഗവ. പ്രൈമറി സ്കൂളുകളിലെ അഞ്ചാംക്ലാസ് വരെയുളള വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതി പ്രകാരം രണ്ട് സെറ്റ് യൂനിഫോം സൗജന്യമായി ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: