ലക്നൗ: യുപിയിലെ ഫൈസാബാദില്‍ 43 മുസ്ളീങ്ങള്‍ ഹിന്ദുമതം സ്വീകരിച്ചു.19 പേര് ഏപ്രില്‍ 23നും 24 പേര് മെയ് 20നുമാണ് ഹിന്ദുധര്‍മ്മത്തിലേക്ക് മടങ്ങിവന്നത്.
സ്വധര്‍മ്മം സ്വീകരിച്ചത് അംബേദ്ക്കര്‍ നഗറില്‍ നിന്നുള്ളവരാണ്. ഫൈസാബാദിലെ ആര്യ സമാജ ക്ഷേത്രത്തിലാണ് പരാവര്‍ത്തന ചടങ്ങുകള്‍ നടന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ സുരേന്ദ്രകുമാര്‍ പറഞ്ഞു.
വൈകാതെ 100 പേര് കൂടി ഹിന്ദുധര്‍മ്മം സ്വീകരിക്കുമെന്ന് ക്ഷേത്രം മാനേജര്‍ ഹിമാന്‍ഷു ത്രിപാഠി പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് ഇവര്‍ ഹിന്ദുധര്‍മ്മം സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: