ഇരിങ്ങാലക്കുട: ചപ്പാത്തിയന്ത്രത്തില് ഷാ ള്‍ കുരുങ്ങി യുവതി മരിച്ചു. സ്വന്തമായി നടത്തുന്ന ചപ്പാത്തി നിര്‍മാണ യൂണിറ്റില്‍ മാവു കുഴയ്ക്കുന്നതിനിടെ മെഷീനില്‍ ഷാള്‍ കുടുങ്ങി യുവതി മരിച്ചു.
കാറളം കിഴുത്താണി സ്വദേശി കൊച്ചുകുളം വീട്ടില്‍ സന്ദീപിന്റെ ഭാര്യ സുഗന്ധി (28) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് കാട്ടൂര്‍ ബസാറിലെ ഇവരുടെ ചപ്പാത്തി നിര്‍മാണ യൂണിറ്റില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഈ സമയം കടയില്‍ സുഗന്ധി മാത്രമാണ് ഉണ്ടായിരുന്നത്. ഭര്‍ത്താവ് സന്ദീപ് കടകളില്‍ ചപ്പാത്തി വില്‍ക്കുന്നതിനായി പോയിരിക്കുകയായിരുന്നു.
യുവതിയുടെ ശബ്ദം കേട്ട് സമീപത്തെ കടക്കാര് ഓടിയെത്തി യൂണിറ്റി ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്നാഴ്ച മുമ്പാണ് ചപ്പാത്തി നിര്‍മാണ യൂണിറ്റ് ആരംഭിച്ചത്. സംസ്കാരം ഇന്നു നടക്കും. മക്കള്‍:അര്‍ച്ചന,നന്ദു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: