വടക്കാഞ്ചേരി: മതില് മറിഞ്ഞുവീണ് ബില്‍ഡിംഗ് സൂപ്പര്‍ വൈസര്‍ മരിച്ചു. മാരാത്തുകുന്ന് പരേതനായ അബ്രഹാമിന്റെ മകന് തമ്പി ( 65) ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയോടെ പുന്നംപറമ്പിനടുത്താണ് അപകടമുണ്ടായത്.
മതിലിന്റെ ഭൂനിരപ്പു വരെയുള്ള ഭാഗം കഴിഞ്ഞ് കോണ്‍ക്രീറ്റ് ചെയ്ത ഭാഗമാണ് താഴെയുള്ള പറമ്പില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളുടെ ഭാഗത്തേക്ക് മറിഞ്ഞു വീണത്.
മതില് ചെരിഞ്ഞു വരുന്നത് കണ്ട തൊഴിലാളികള്‍ മാറിയെങ്കിലും പണികള്‍ക്ക് മേല്‍നോട്ടം വഹിക്കുകയായിരുന്ന തമ്പിക്ക് മാറി നില്ക്കാന് കഴിഞ്ഞില്ല.കോണ്‍ക്രീറ്റ് ബീമിന് അടിയില്‍പെട്ട തമ്പി സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. വടക്കാഞ്ചേരിയില്‍ നിന്നെത്തിയ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ പോലീസും, നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.വടക്കാഞ്ചേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം മുളം കുന്നത്ത് കാവ് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് വൈകീട്ട് ഓട്ടുപാറ സി.എസ്.ഐ. പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ: മേരി .മക്കള്‍: ബൈജു, സോണിയ മരുമക്കള്‍: ലിന്‍സി, സന്തോഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: