കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെശ്രീകോവിലിന് സമീപം അസ്വഭാവിക സാഹചര്യത്തില്‍ കണ്ടയാളെ ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. റിട്ട.മിലട്ടറി ഉദ്യോഗസ്ഥനായ കോട്ടയം ചെമ്മനംപടി അറയ്ക്കല്‍ സോമനാഥന് നായര്‍ (60) ആണ് പിടിയിലായത്. ശ്രീകോവിലിനുള്ളില്‍ ചാടികയറാന്‍ ശ്രമിച്ചെന്ന പരാതിയും ഉണ്ടായി.ഇതേതുടര്‍ന്ന് ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തി. ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം.
തൊഴുന്നതിനിടെ ശ്രീകോവിലിലെ ചന്ദനം എടുക്കുകയായിരുന്നെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയതിന് ഇയാള്‍ക്കെതിരെ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ സോമനാഥന് നായരെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: