വാഷിങ്ങ്ടണ്‍: സൈനികോപകരണങ്ങള്‍ വാങ്ങാന്‍ പാക്കിസ്ഥാന് നല്കുന്ന ധനസഹായം( ഗ്രാന്റ്) വായ്പയാക്കി മാറ്റണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
പുതിയ ബജറ്റിലാണ് ഈ നിര്‍ദ്ദേശം. അന്തിമ തീരുമാനം ട്രംപ് വിദേശകാര്യമന്ത്രായലത്തിന് വിട്ടിരിക്കുകയാണ്. പാക്കിസ്ഥാന് അടക്കം പല രാജ്യങ്ങള്‍ക്കും അമേരിക്ക വലിയ തോതില്‍ ധനസഹായം നല്‍കുന്നുണ്ട്. ഇനി അത് വായ്പയാക്കി മാറ്റുന്ന കാര്യം പരിഗണിക്കണം. ട്രംപ് ശുപാര്‍ശയില്‍ പറയുന്നു.
അമേരിക്കന്‍ സൈന്യത്തിനുളള സഹായം വര്‍ദ്ധിപ്പിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിന് ചില രാഷ്ട്രങ്ങള്‍ക്ക് നല്കുന്ന സൈനിക സഹായം കുറയ്ക്കാനാണ് ട്രംപ് ആലോചിക്കുന്നത്. അതിന്റെ ഭാഗമാണ് ഈ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: