പൊന്‍കുന്നം: ദേശീയ പാതയിലൂടെ കടന്നു പോയ കാറില്‍ മറ്റൊരു കാര്‍ ഇടിച്ച് ഡേ കെയര്‍ ഉടമക്ക് പരിക്ക്. ചിറക്കടവ് പുളിമൂട്ടില്‍ ഡേകെയര്‍ സ്ഥാപനം നടത്തുന്ന ആതിരാ ഭവനില്‍ രമാദേവി മോഹനനാണ് പരിക്കേറ്റത്.
ഇവര്‍ ഓടിച്ചിരുന്ന കാര്‍ ദേശീയ പാതയില്‍ വട്ടം തിരിയാന്‍ ശ്രമിക്കുന്നതിനിടെ കോട്ടയത്തു നിന്നും കപ്പാടിന് പോകുകയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് രമാദേവി ഓടിച്ചിരുന്ന കാര്‍ റോഡിലേക്ക് മറിഞ്ഞു. ചേപ്പുംപാറക്കും കോടതിപ്പടിക്കും ഇടയില്‍ ഇന്നലെ വൈകുന്നേരം 5.30നാണ് അപകടം നടന്നത്.
പരിക്കേറ്റയാളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലക്ക് പരിക്കേറ്റതിനാല്‍ കോട്ടയം മാതാ ആശുപത്രിയിലേക്ക് കൊണ്ടു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: