ജോഹനാസ്ബര്‍ഗ്; വെടിയേറ്റ ആന ദേഹത്തേക്ക് വീണ് വേട്ടക്കാരന് മരിച്ചു. സിംബാബ്വേ സ്വദേശിയും ലോകപ്രശസ്ത മൃഗവേട്ടക്കാരനുമായ തിയോണിസ് ബോത്ത( 51) ആണ് മരിച്ചത്.
ദക്ഷണിഫ്രിക്കയില്‍ ആനക്കൂട്ടത്തിനു നേരെ വെടിവയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അവ വേട്ടക്കാരനു നേരെ തിരിഞ്ഞു. വേഗം ബോത്ത അവയ്ക്കു നേരെ വെടിയുതിര്‍ത്തു. ഒരാന അയാളെ തുമ്പിക്കൈയില്‍ കോരിയെടുത്തു. കൂടെയുണ്ടായിരുന്ന മറ്റൊരു വേട്ടക്കാരന് ഈ ആനയെ വെടിവച്ചു. ആന ബോത്തയെ താഴെയിട്ടെങ്കിലും വെടിയേറ്റ് ബോത്തയുടെ ദേഹത്തേക്കാണ് മറിഞ്ഞത്.
ആന. കടുവ, പുള്ളിപ്പലി, സിംഹം എന്നിവയെ വെടിവയ്ക്കാന്‍ പ്രത്യേക പരിശീലനം നേടിയയാളാണ് ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: