കൊച്ചി: ചിങ്ങവനം റെയില്‍വേ സ്റ്റേഷനിലെ സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിനുകള്‍ വൈകി. ഇരു ഭാഗത്തേക്കുമുള്ള ട്രെയിനുകളും രണ്ടര മുതല്‍ മൂന്നു മണിക്കൂര്‍ വരെ വൈകി.
രാവിലെ എട്ടരയോടെയാണ് സിഗ്നല്‍ സംവിധാനത്തില്‍ തകരാറുണ്ടായത്. 10.20ന് കോട്ടയത്ത് എത്തേണ്ട കൊച്ചുവേളി-ഹൈദരാബാദ് ശബരി എക്സ്പ്രസ് രണ്ടേമുക്കാല്‍ മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 1.05 നാണ് എത്തിയത്.
ന്യൂദല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് രണ്ടര മണിക്കൂറും, കന്യാകുമാരി-മുംബൈ എക്സ്പ്രസ് രണ്ട് മണിക്കൂറും വൈകി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തകരാര്‍ പൂര്‍ണമായും പരിഹരിച്ചത്. അറ്റകുറ്റപ്പണികള്‍ക്ക് പുറമേ സിഗ്നല്‍ സംവിധാനത്തില്‍ അടിക്കടിയുണ്ടാകുന്ന തകരാറുകള്‍ കോട്ടയം വഴിയുള്ള യാത്ര ദുഷ്കരമാക്കിയിരിക്കുകയാണെന്നാണ് യാത്രക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: