തിരുവനന്തപുരം: ഫെഡറേഷന് ഓഫ് കേരള അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്ക(ഫൊക്കാന)യുടെ കേരള കണ്വെന്ഷന് 27ന് ആലപ്പുഴയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ രാവിലെ ഒമ്പതിന് കണ്വെന്ഷന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ചാണ്ടി മുഖ്യാതിഥിയാകും. കണ്‍വെന്‍ഷന്റെ
‘ഭാഗമായി സാഹിത്യസമ്മേളനം, ബിസിനസ്സ് സെമിനാര്‍, ടൂറിസം സെമിനാര്‍, മാധ്യമസെമിനാര്‍ എന്നിവ നടക്കും.
വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ കുര്യന് ഉദ്ഘാടനം ചെയ്യും. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: