തിരുവനന്തപുരം: ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നാളെ ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്ന്്് യുവമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി അംജിത്ത് മിശ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നത് ഇടതു സര്‍ക്കാര്‍ പാലിച്ചിട്ടില്ല. 2011 മുതല്‍ 16വരെ കൊള്ളക്കാരുടെ സര്‍ക്കാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് കൊലപാതക രാഷ്്ട്രീയക്കാരുടെ ഭരണമാണ് നടക്കുന്നത്.
കൊലപാതകങ്ങള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് നേതൃത്വം കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാളെ രാവിലെ 10ന് സെക്രട്ടേറിയറ്റിനുമുന്നില്‍ നടക്കുന്ന ധര്‍ണ യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് പൂനം മഹാജന് ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ സെക്രട്ടറി മുരളീധര്‍ റാവു, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ യുവമോര്‍ച്ച ദേശീയ സെക്രട്ടറി ഭരത്, ദേശീയ വൈസ് പ്രസിഡന്റുമാരായ മധുകേശ് ദേശായി, മുരുകാനന്ദ്, സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ്് ബാബു, ജനറല്‍ സെക്രട്ടറിമാരായ ആര്.എസ്. രാജീവ്, പ്രഫുല്‍ കൃഷ്ണ എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: