കൊച്ചി: മുത്തലാഖ് വേണ്ടെന്നും ശരീ അത്ത് ഭേദഗതി പാടില്ലെന്നും സംസ്ഥാന ജമാ അത്ത് കൗണ്‍സില്‍. മഹല്ല് ജമാഅത്തുകള്‍ മുത്തലാഖ് നടപ്പില്‍ വരുത്തുന്നത് അനുവദിക്കരുതെന്നും, തടയണമെന്നും ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ. പൂക്കുഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എന്നാല്‍, മുത്തലാഖിന്റെ പേരില്‍ ഭരണഘടന അനുശാസിച്ചിട്ടുള്ള വ്യക്തിനിയമം ഭേദഗതി ചെയ്യാന്‍ ഫാസിസ്റ്റ് ശക്തികളും ജുഡീഷ്യറിയിലെ ചിലരും ശ്രമിക്കുന്നത് പ്രതിേഷധാര്ഹമാണ്. ഇതിനെ എതിര്‍ക്കും. ചില ഖാസിമാര്‍ ശരിഅത്ത് നിയമത്തിന്റെ മറവില്‍ മുത്തലാഖ് അനുവദിക്കുന്നതും ശരിയല്ല. സുപ്രീംകോടതിയില്‍ ആള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ വാദഗതികളെ കൗണ്‍സില്‍ പിന്തുണയ്ക്കുന്നതായും പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: