തിരുവനന്തപുരം : മലയാള സിനിമാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2016ലെ ജെ.സി. ഡാനിയേല്‍ പുരസ്കാരത്തിന് ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെ തെരഞ്ഞെടുത്തു.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്. സംവിധായകന് കെ.ജി. ജോര്‍ജ്ജ് ചെയര്‍മാനും സംവിധായകരായ കമല്‍, ടി.കെ. രാജീവ്കുമാര്‍, ഫാസില്‍ എന്നിവര്‍ അംഗങ്ങളും സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് മെമ്പര്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് അടൂരിനെ തെരഞ്ഞെടുത്തത്.
തലശ്ശേരിയില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്കാരം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: