ഗാന്ധിനഗര്‍: ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി നടപ്പില്‍ വരുമെന്നതില്‍ സംശയം വേണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ”വാജ്പേയി സര്‍ക്കാര്‍ കൊണ്ടു വന്ന ആശയമാണ് ജിഎസ്ടി. എല്ലാ സംസ്ഥാനങ്ങളുമായും സമവായമുണ്ടാക്കാന്‍ ജിഎസ്ടി ബില്‍ പാര്‍ലമെന്റില്‍ പാസാക്കുകയും സംസ്ഥാന ഗവണ്മെന്റുകളുടെ പൊതുസമ്മതം ഇക്കാര്യത്തില്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ജിഎസ്ടി നടപ്പാകുന്ന കാര്യത്തില്‍ സംശയം വേണ്ട.”- ജെയ്റ്റ്ലി പറഞ്ഞു.
നികുതിദായകരെ ഗവണ്മെന്റുമായി ബന്ധിപ്പിക്കുന്നതിന് ഗവണ്മെന്റിനുമിടയില് ഇപ്പോള്‍ ഒന്നിലധികം അതോറിറ്റികളാണുളളത്. ഇത് അസൗകര്യം സൃഷ്ടിക്കുകയും അഴിമതിയിലേക്ക് നയിക്കുകയും ചെയ്യുന്നു. ജിഎസ്ടി വരുന്നതോടെ ഇതിനു മാറ്റം വരും; ഇത് ഒരതോറിറ്റിയായി ചുരുങ്ങും, ജെയ്റ്റ്ലി വ്യക്തമാക്കി.
യുപിഎ ഗവണ്മെന്റിന്റെ സാമ്പത്തിക നയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴുള്ള ഗവണ്മെന്റിന്റെ നയങ്ങള്‍ വ്യക്തതയുളളതാണെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: