തിരുവനന്തപുരം: മുന്‍ ഡിജിപി ലോക്നാഥ് ബഹ്റയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വി.ഡി. സതീശന്റെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് നിയമസഭയില്‍ മുഖ്യമന്ത്രി ബഹ്റയെ ന്യായീകരിച്ചത്.
പ്രത്യേക കമ്പനിയുടെ പെയിന്റ് വേണമെന്ന് ബഹ്റ നിര്‍ദ്ദേശിച്ചിട്ടില്ല. നിറങ്ങള്‍ തിരിച്ചറിയാന്‍ കമ്പനിയുടെ പേരും കളര്‍ കോഡും സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. എല്ലാം നിയമപരമായി തന്നെയാണ് നടന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: