ഗോള്‍ഡ് കോസ്റ്റ്: പി. വി. സിന്ധുവിന്റേയും കെ. ശ്രീകാന്തിന്റേയും മികവില്‍ സുധിര്‍മാന്‍ കപ്പ് ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇരുവരും ചേര്‍ന്ന് എതിരാളിയായ ഇന്‍ഡോനേഷ്യയെ 4-1നാണ് പരാജയപ്പെടുത്തിയത്.
തിങ്കളാഴ്ച ഡെന്മാര്ക്കുമായുളള മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ മത്സരത്തില്‍ നിന്ന് പുറത്താകാതിരിക്കാന്‍ ഇന്‍ഡോനേഷ്യയെ തോല്‍പ്പിക്കേണ്ടത് അനിവാര്യമായിരുന്നു.
ഇന്ത്യയും ഡെന്മാര്ക്കും ഓരോ കളികള്‍ വീതം ജയിച്ചിട്ടുണ്ട്. ഡെന്മാര്ക്കും ഇന്‍ഡോനേഷ്യയും തമ്മില്‍ ഇന്നു നടക്കുന്ന കളിയാണ് നോക്കൗട്ട് ബെര്‍ത്തിലേക്ക് ആരെന്ന് നിര്‍ണയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: