ദുബായ്:ബഹ്റിന് തലസ്ഥാനമായ മനാമയില്‍ ഷിയാ പ്രകടനത്തിനു നേരെ പോലീസ് വെടിവയ്പ്പ്, അഞ്ചു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷിയാ മൗലവി ഈസാ ക്വാസിമിനെ അനുകൂലിക്കുന്നവര്‍ നടത്തിയ പ്രകടനത്തിലേക്കാണ് പോലീസ് വെടിവച്ചത്.
സുന്നി മേധാവിത്തമുള്ള സര്‍ക്കാരിനെതിരായ പ്രകടനം അക്രമാസക്തമായപ്പോഴാണ് വെടിവച്ചത്. സമരത്തോടനുബന്ധിച്ച് 286 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കുറച്ചുനാളുകളായി ഇവിടെ സര്‍ക്കാരും സര്‍ക്കാരിന എതിര്‍ക്കുന്നവരും തമ്മിലുള്ള പോര് രൂക്ഷമായിട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: