പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്നും റവന്യൂ ഇന്റലിജന്‍സ് 35 കിലോ കഞ്ചാവ് പിടികൂടി. പുതുപ്പൊന്നാനി സ്വദേശി ഷഹബാദ്, ചാവക്കാട് സ്വദേശി ഷാഹിദ് എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നുള്ള ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗം സ്റ്റേഷനിലെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇരുവരേയും കൊച്ചിയിലേക്ക് കൊണ്ടുപോയി. വൈകുന്നേരത്തോടെ ഇവരെ കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: