ന്യൂദല്‍ഹി: ഷീന ബോറ വധക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍. മുംബൈ ഖാര് സ്റ്റേഷനിലെ എസ്ഐ ധ്യാനേശ്വര്‍ ഗനോറിന്റെ ഭാര്യ ദീപാലിയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ജോലി കഴിഞ്ഞ് തിരികെയെത്തിയ ധ്യാനേശ്വര്‍ വാതിലില്‍ മുട്ടി വിളിച്ചുവെങ്കിലും അനക്കം ഉണ്ടായില്ല. തുടര്‍ന്ന് വാതില്‍ തള്ളി തുറന്ന് അകത്തു കടന്ന ധ്യാനേശ്വര്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്ന ദീപാലിയെയാണ് കണ്ടത്.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുറിയില്‍ നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം.
സംഭവത്തിന് ശേഷം ഇവരുടെ മകന് ഒളിവിലാണ്. കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് നിഗമനം. അതേസമയം, അമ്മയെ കൊലപ്പെടുത്തിയതായി സമ്മതിച്ചുകൊണ്ടുള്ള മകന്റെ കത്ത് കണ്ടെത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഷീന ബോറ വധക്കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത് ഖാര് പൊലീസ് സ്റ്റേഷനിലാണ്. കേസിലെ മുഖ്യപ്രതി ഇന്ദ്രാണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതും ഇയാളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: