മട്ടന്നൂര്‍: ഭിന്നശേഷിയുള്ളവരുടെ പെന്ഷന് 3000 രൂപയായി വര്‍ധിപ്പിക്കണമെന്ന് ഡിഎഡബ്ല്യുഎഫ് കൂടാളി പഞ്ചായത്ത് കണ്വന്ഷന് ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഫല്‍ ഉദ്ഘാടനം ചെയ്തു. ടി.പി.മൊയ്തീന് അധ്യക്ഷത വഹിച്ചു. ഭിന്ന ശേഷിക്കാരുടെ മക്കളില്‍ മികച്ച വിജയം നേടിയവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.മോഹനന് ഉപഹാരം നല്കി. സംസ്ഥാന സെക്രട്ടറി ഒ.വിജയന്, എന്‍.പ്രേമന്, എം.അരവിന്ദന്, സി.ഗംഗാധരന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.മുഹമ്മദ് കുഞ്ഞി-പ്രസിഡണ്ട്, സ്വപ്ന പ്രകാശ്-വൈസ് പ്രസിഡണ്ട്, എം.പ്രിയ-സെക്രട്ടറി, കെ.വി.രതീശന്-ജോയന്റ് സെക്രട്ടറി, ടി.പി.മൊയ്തീന്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: