പാനൂര്‍: ബിജെപി ജില്ലാ ജനറള്‍ സെക്രട്ടറിയായിരുന്ന സ്വര്‍ഗീയ പന്ന്യന്നൂര്‍ ചന്ദ്രന്റെ ഇരുപത്തിയൊന്നാം ബലിദാന ദിനാചരണം ഇന്ന് നടക്കും. രാവിലെ 8 ന് പന്ന്യന്നൂരിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സാംഘിക്കും നടക്കും. ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് തമ്പാന് അനുസ്മരണ പ്രഭാഷണം നടത്തും. താലൂക്ക് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് പാനൂര്‍ ടൗണില്‍ നടക്കുന്ന അനുസ്മരണ പൊതുസമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, കെ.രഞ്ജിത്ത്, സ്റ്റേറ്റ് സെല്‍ കോഡിനേറ്റര്‍, എം.മോഹനന് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സികെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: